കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പി ആർ നമ്പ്യാരുടെ 40ാം ചരമ വാർഷികദിനത്തോട് അനുബന്ധിച്ച അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഡിസംബർ 22ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടക്കും. സിപിഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പി ആർ നമ്പ്യാർ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ പാപ്പുട്ടി അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് അംഗം ഇ കെ വിജയൻ പരിപാടികൾ വിശദീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ്, അസി. സെക്രട്ടറി പി കെ നാസർ, ഇ സി സതിശൻ, കെ നീനി, എം കെ പ്രജോഷ്, പി അസീസ് ബാബു, അഹമ്മദ് കുട്ടി കുന്നത്ത്, ഒ പ്രശാന്ത്, ഇ രമേശൻ, ധനേഷ് കാരയാട്, കെ സുജിത്ത്, ഇ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ; പി കെ നാസർ ( ചെയർമാൻ ), എം. കെ പ്രജോഷ് ( കൺവീനർ ), ഷിബു ടി ജോസഫ് (ട്രഷറർ) എന്നിവരെ തീരുമാനിച്ചു.


