• Home  
  • ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം
- Latest - police &crime - Police News - Politics

ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരായ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ ആദ്യ മൂന്ന് പ്രതികളായ ടി.പി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിൻ്റെ ആനുകൂല്യം നൽകി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി-ആർഎസ്എസ് […]

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരായ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

കേസിൽ ആദ്യ മൂന്ന് പ്രതികളായ ടി.പി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിൻ്റെ ആനുകൂല്യം നൽകി വെറുതെവിട്ടു.

ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികൾ. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു.

2016 ജൂലൈ 11നാണ് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് വീടിന് സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകുവശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.

രാഷ്ട്രീയ വിരോധം മൂലം ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 20 പേർ ചേർന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് എഫ്ഐആർ. 2016 ജൂൺ 25ന് കക്കമപാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപവും പിന്നീട് പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് സമീപത്ത് വെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായാണ് പ്രോസിക്യൂഷൻ വാദിച്ചത്.

എന്നാൽ, ഗൂഢാലോചന നടത്തിയതിന് തെളിവ് നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.