• Home  
  • വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന്​ അംഗീകാരം
- Health - Latest

വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന്​ അംഗീകാരം

ദുബൈ: വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്ന് വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്‌ടപ്പെടുന്നത് തടയാനുള്ള മരുന്നിനാണ് അനുമതി നൽകിയത്. ആസ്ട്രാസെനക്ക വികസിപ്പിച്ച അൾട്ടോമിറിസ് എന്ന മരുന്ന് ഉപയോഗിക്കാനാണ് അനുമതി. ലോകത്ത് ഈ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ. രോഗബാധിതരുടെ മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ട‌പ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുന്നതാണ് അൾട്ടോമിറിസ് മരുന്നെന്ന് ആസ്ട്രസെനക്ക വ്യക്തമാക്കുന്നു. ഡ്രിപ്പ് വഴി നൽകുന്ന അൾട്ടോമിറിസ് മരുന്നിന് നിബന്ധനകൾക്ക് വിധേയമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്റ് […]

ദുബൈ: വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്ന് വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്‌ടപ്പെടുന്നത് തടയാനുള്ള മരുന്നിനാണ് അനുമതി നൽകിയത്. ആസ്ട്രാസെനക്ക വികസിപ്പിച്ച അൾട്ടോമിറിസ് എന്ന മരുന്ന് ഉപയോഗിക്കാനാണ് അനുമതി. ലോകത്ത് ഈ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ. രോഗബാധിതരുടെ മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ട‌പ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുന്നതാണ് അൾട്ടോമിറിസ് മരുന്നെന്ന് ആസ്ട്രസെനക്ക വ്യക്തമാക്കുന്നു. ഡ്രിപ്പ് വഴി നൽകുന്ന അൾട്ടോമിറിസ് മരുന്നിന് നിബന്ധനകൾക്ക് വിധേയമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്റ് അനുമതി നൽകിയത്. പ്രൈമറി ഇമ്യൂണോഗ്ലോബുലിൻ എ നെഫ്രോപതി എന്ന രോഗം ബാധിച്ച, ഗുരുതരമാകാൻ സാധ്യതയുള്ള മുതിർന്നവർക്കാണ് ഈ ചികിത്സ പ്രയോജനപ്പെടുക.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.