കോഴിക്കോട്:ഓട്ടോ-ടാക്സി ചാർജ് കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൻ നവംമ്പർ 12ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ 24 മണികൂർ പണിമുടക്കും. 11നു അർദ്ധരാതി മുതൽ 12നു അർദ്ധരാത്രി വരെയാണ് പണിമുടക്കം. 2022 ഏപ്രിൽ മാസത്തിൽ നിജപ്പെടുത്തിയ ഓട്ടോ ടാക്സി നിരക്ക് നാലര വർഷത്തിനു ശേഷവും ഒരു പരിഷ്കരണവുമില്ലാതെ തുടരുകയാണ് .ഈ കാലയളവിൽ ഇന്ധനവിലയിൽ 30% വർദ്ദനവുണ്ടായിട്ടുണ്ട് ടാക്സ്, ഇൻഷുറൻസ്, RTO ഓഫീസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ എന്നിവയിലും വലിയ വർദ്ദനവുണ്ടായി. സ്പെയർ പാർട്സ് വിലയും, വർക്ക് ഷോപ്പ് ചാർജും ഗണ്യമായി വർദിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവു മൂലം തൊഴിലാളികളുടെയും കുടുംബത്തിൻ്റെയും ജീവിത ചിലവും താങ്ങാനാവാത്തവിധം ഉയർന്നു. ഇതെല്ലാംമൂലം നിലവിലുള്ള ചാർജിൽ ഓട്ടോ-ടക്സസി സർവ്വീസ് നടത്തി കൊണ്ടുപോവാൻ കഴിയാതെ വരികയും ലക്ഷക്കണക്കായ തൊഴിലളികൾ കടുത്ത പ്രതിസന്ധിയും പ്രയാസങ്ങളും നേരിടുകയുമാണ്.
ഇക്കാര്യങ്ങളെല്ലാം തുടർച്ചയായി സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തിരമായി ഓട്ടോ-ടാക്സി നിരക്ക് പുനർനിർണയിക്കമെന്നാവശ്യപ്പെട്ടെങ്കിലും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നവബർ 12ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തുന്നത്.കോഴിക്കോട് ജില്ലയിൽ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ജില്ലയിലുടനീളം സംയുക്ത ട്രേഡ് യൂണിയൻ സമര സമതി രൂപീകരിച്ചു. തൊഴിലാളികളുടെ വിപുലമായ കൺവൻഷനുകൾ ചേർന്നു. 11 ന് വൈകുന്നേരം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സംയുക്തമായി തൊഴിലാളികളുടെ പ്രകടനം നടത്തും. സിറ്റിയിൽ 11ന് വൈകീട്ട് 5 മണിക്ക് മുതലക്കുളത്ത് കേന്ദ്രീകരിച്ച് നഗരത്തിൽ തൊഴിലാളി പ്രകടനം നടത്തും.


