Saturday, December 21, 2024
LatestLocal News

“ഓട്ടോസ്കോപ്പ് ” പ്രകാശനം ചെയ്തു; എഴുത്തുകാരൻ ശുശ്രൂഷകൻ കൂടിയാകുമ്പോൾ സൃഷ്ടിക്കു മാറ്റുകൂടും- വി.ആർ.സുധീഷ്


കോഴിക്കോട് : സൗഹൃദത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും വ്യത്യസ്തവും സത്യസന്ധവുമായ അവതരണമായി ഡോ.ശങ്കർ മഹാദേവൻ രചിച്ച “ഓട്ടോസ്കോപ്പ് ” എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ വി.ആർ. സുധീഷ് ഐ.എം.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവൽ കോശിക്ക് നൽകി പ്രകാശനം ചെയ്തു.

എഴുത് ഒരു ചികിൽത്സ പോലെയാണ്. എഴുത്തുകാരൻ ശുശ്രൂഷകൻ കൂടിയാകുമ്പോൾ സൃഷ്ടിക്കു മറ്റുകൂടും.
അനുഭവത്തിൽ നിന്നും പഠിച്ച എളിമയുടെ സന്ദേശമാണ് ഈ പുസ്തകത്തിലൂടെ ശങ്കർ മഹാദേവൻ വരച്ചുകാട്ടിയതെന്ന് വി.ആർ.സുധീഷ് പറഞ്ഞു. ബന്ധുത്വംകൊണ്ടു മനുഷ്യന് അവസാന കാലത്ത് സഹകരണം ലഭിക്കില്ല, മറിച്ചു സുഹൃത്ത് സൗഹൃദം മാത്രമേ അവസനകലത്തുണ്ടാകൂ എന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, വേദ ബുക്സ് മേധാവി ഷാബു പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ഫാദർ ജോൺ മണ്ണാറത്തറ, കൗണ്സിലർ ഡോ .പി. എൻ. അജിത, പ്രസ് ക്ലബ് സെക്രെട്ടറി പി .എസ്. രാകേഷ്, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് ഐ എം എ പ്രസിഡന്റ്
ഡോ.വേണുഗോപാലൻ ബി സ്വാഗതവും ഡോ .ശങ്കർ മഹാദേവൻ മറുപടിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply