GeneralLatest

നിരാലംബരായ യുവതിയുടെ ആഭരണങ്ങൾ ബന്ധുക്കൾ തട്ടിയെടുത്തു : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Nano News

കോഴിക്കോട്:- അച്ഛനും അമ്മയും മരിച്ച് ഭർത്താവുമായി പിരിഞ്ഞ് മക്കളുമൊത്ത് ജീവിക്കുന്ന നിരാലംബയായ യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും സ്വത്തും ബന്ധുക്കൾ തട്ടിയെടുത്തെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. നോർത്ത് ബേപ്പൂർ സ്വദേശിനിയായ യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരി ആശുപത്രിയിൽ കിടന്നപ്പോൾ സൂക്ഷിക്കാൻ ഏൽപ്പിച്ച ആഭരണങ്ങളാണ് തിരികെ നൽകാത്തത്.
സ്വർണ്ണവും പണവും തട്ടിയെടുത്തെന്ന പരാതി യുവതി ബേപ്പൂർ പോലീസിന് നൽകിയെങ്കിലും നടപടിയുണ്ടായില്ല. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും അവരറിയാതെ പണം പിൻവലിച്ചു. പരാതി ആവർത്തിച്ചാൽ തനിക്കെതിരെ കേസെടുക്കുമെന്ന് ബേപ്പൂർ സി.ഐ ഭീഷണിപ്പെടുത്തിയാതായും പരാതിയിൽ പറയുന്നു.

 


Reporter
the authorReporter

Leave a Reply