Local News

ജില്ലാ ടിബി ഫോറവും സംയുക്തമായി അക്ഷയ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു


കോഴിക്കോട്:.കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സഹകരണത്തോടെ ജില്ലാ ടിബി കേന്ദ്രവും ജില്ലാ ടിബി ഫോറവും സംയുക്തമായി അക്ഷയ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ടിബി കേന്ദ്രത്തില്‍ വെച്ച് നടത്തുന്ന പരിപാടി കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സര്‍ക്കാറിന്‍റെ എല്ലാ പരിപാടികളും ജനകീയമാക്കുന്നതില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പങ്ക് വലുതാണ്. പ്രത്യേകിച്ച് കോവിഡും പ്രളയവും കേരളത്തെ പിടി മുറുക്കിയപ്പോള്‍ നിസ്വാര്‍ത്ഥ സേവന സന്നദ്ധരായി നിരവധിയാളുകള്‍ രംഗത്ത് ഇറങ്ങിയിത് മാതൃകപരമായിരുന്നു. ഇതേ പോലെ തന്നെ ക്ഷയരോഗ നിര്‍മാര്‍ജന രംഗത്തും സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങില്‍ ജില്ലാ ടിബി &എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ ഡയറക്റ്റര്‍ സുമ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
എന്‍.സി.ഡി – ടി ബി എച്ച്.ഐ വി സംയോജിത സ്ക്രീനിംഗിന് വേണ്ടിയുള്ള ഫാല്‍ക്കണ്‍ റ്റ്യൂബുകള്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ജില്ലാ ടിബി കേന്ദ്രം സിനിയര്‍ ട്രീറ്റ്മെന്‍റ് സൂപ്പര്‍വൈസര്‍ ശില്പക്ക് കൈമാറി. നേതൃത്വ ഗുണമെന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം സ്റ്റാറ്റിസ്റ്റികല്‍ അസിസ്റ്റന്‍റ് കെ.എ അബ്ദുല്‍ സലാം, ജീവിത ശൈലീ രോഗങ്ങളും ക്ഷയ രോഗവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് സിനിയര്‍ ട്രീറ്റ്മെന്‍റ് സൂപ്പര്‍വൈസര്‍ ഇ.കെ ഷിജിത്തും റോള്‍ ഓഫ് ടിബി ഫോറം എന്ന വിഷയത്തില്‍ ജില്ലാ ടിബി ഫോറം പ്രസിഡണ്ട് ശശികുമാര്‍ ചേളന്നുരും ക്ലാസ് എടുത്തു.

ഇന്ന് മയക്കുമരുന്നുപയോഗവും എയ്ഡ്സും എന്നവിഷയത്തില്‍ ഇ.പ്രഷൂഭനും ടീം വര്‍ക്ക് എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ സുനുമോളും എങ്ങനെ നല്ല ഒരു കൗണ്‍സിലര്‍ ആവാം എന്ന വിഷയത്തില്‍ പരിശീലകന്‍ ആന്‍റണി ജോണി ആനിതോട്ടത്തില്‍ ക്ലാസെടുക്കും.


Reporter
the authorReporter

Leave a Reply