കോഴിക്കോട് :കേരളത്തിലേക്ക് വരുന്ന പ്രവാസി നിക്ഷേപമാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക നട്ടെല്ല് എന്നിരിക്കെ, ഇതിന് കാരണക്കാരായ സാധാരണക്കാരായ പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് പലപ്പോഴും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇൻഡോ – അറബ് കോൺഫെഡറേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ‘പ്രവാസികളും ബജറ്റും’ ചർച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു
പ്രവാസി നിക്ഷേപ ട്രസ്റ്റ് എന്ന പ്രഖ്യാപനത്തിൽ മാത്രമാണ്, പുതിയ യു ഡി എഫ് സർക്കാരിൻ്റെ ബജറ്റിൽ പ്രവാസികളെ പരാമർശിച്ചത്. സാധാരണക്കാരായ പ്രവാസികൾക്ക് ഇതുകൊണ്ട് നേരിട്ട് ഗുണം ലഭിക്കുന്നില്ലെന്നും മറിച്ച് സാധാരണക്കാരായ പ്രവാസികൾക്ക് നേരിട്ട് ഗുണപരമായ പ്രവർത്തനങ്ങൾ ബജറ്റിൻ്റെ ഭാഗമായും തുടർന്നും സർക്കാരിൽ ഉണ്ടാകണമെന്നും ഹോട്ടൽ വുഡീസിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം സീനിയർ ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയും മുതിർന്ന പത്രപ്രവർത്തകനുമായ എൻ.പി. ചെക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഇൻഡോ- അറബ് പ്രസിഡൻ്റ് എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ എ.വി. ഫർദിസ് വിഷയമവതരിപ്പിച്ചു സംസാരിച്ചു.
ഇ.പി. ഷെഫീഖ്, പി.പി. ഫിറോസ്, എം. ഡി ഹബീബ്, കെ.പി നഫ്‌ല എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും കോയട്ടി മാളിയേക്കൽ നന്ദിയും പറഞ്ഞു.










