ഫറോക്ക്:വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനാചരണത്തോടനുബന്ധിച്ച് ബഷീർ സ്മാരകമായ ബേപ്പൂർ ആകാശ മിഠായി കേന്ദ്രീകരിച്ച് ജൂലായ് അഞ്ച് , ആറ് തീയതികളിൽ നടക്കുന്ന ” ബഷീർ ഫെസ്റ്റ് ” വിജയിപ്പിക്കുന്നതിനായി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഓർമ്മ ദിനമായ അഞ്ചിനും തുടർന്ന് ആറിനുമായി രണ്ടു ദിവസങ്ങളിലായി
വായക്കാർ , എഴുത്തുകാർ , ബഷീർ കൃതികളുടെ പ്രസാധകർ , സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ , വിദ്യാർഥികൾ, നാട്ടുകാർ എന്നിവരൊന്നിക്കുന്ന വൈവിധിമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സ്‌കൂൾ കുട്ടികൾക്കായും പ്രത്യേക പരിപാടികളുണ്ടാകും
ബഷീർ സ്മാരകത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ രാജീവ് അധ്യക്ഷനായി . അനീസ് ബഷീർ , കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ ഭക്തവത്സലൻ , അഡ്വ. എടത്തൊടി രാധാകൃഷ്ണൻ ,
എം ഗോകുൽ ദാസ് , മുരളി ബേപ്പൂർ ,
എം രാജഗോപാലൻ ,
കൗൺസിലർമാരായ ഇ അനിത കുമാരി , ഷിനു പിണ്ണാണത്ത് എന്നിവർ സംസാരിച്ചു. എൽ യു അഭിധ് സ്വാഗതവും കൗൺസിലർ
പി പി ബീരാൻ കോയ നന്ദിയും പറഞ്ഞു. മുൻ മേയർ ടി പി ദാസൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു
ഭാരവാഹികൾ : പി എ മുഹമ്മദ് റിയാസ് എംഎൽഎ (ചെയർമാൻ),
കെ രാജീവ് (കൺവീനർ)










