Latest

പലരും വോട്ടു ചോദിച്ചത് മനുഷ്യരോടായിരുന്നില്ല – ആലങ്കോട് ലീലാകൃഷ്ണൻ

Nano News

കോഴിക്കോട്: കഴിഞ്ഞ തിരഞ്ഞെട്ടപ്പിൽ പലരും വോട്ട് ചോദിച്ചത് മനുഷ്യരോടായിരുന്നില്ല, ജാതി-മത സ്വത്വങ്ങളോടായിരുന്നെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലങ്കോട് ലീലാ കൃഷ്ണൻ. കേരളം വീണ്ടുമൊരു ഭ്രാന്താലയമാവുകയാണോ എന്ന ചോദ്യമാണ് ഇതുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാറിൽ മതാതീതമായ സംസ്കൃതി വളർത്തിയെട്ടത്തത് സംഗീതവും സാഹിത്യവുമായിരുന്നു . എന്നാൽ അന്ന് ഒന്നിനും വേണ്ടിയല്ലാതെ കലാ സംഘാടകരായവരെ നമ്മുടെ സാംസ്കാരിക ചരിത്രം മറന്നു പോയെന്നും ആലങ്കോട് പറഞ്ഞു.

യുവകലാസാഹിതി ജില്ലാ സെക്രട്ടറ യായിരുന്ന സി.എം. കേശവൻ്റെ പേരിലുള്ള അനുസ്മരണ സമിതിയുടെ പ്രഥമ പുരസ്കാരം ടി.പി.മമ്മുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ.പ്രജോഷ് അധ്യക്ഷത വഹിച്ചു.

എ.പി. കുഞ്ഞാമു അവാർഡ് ജേതാവിനെ പരിചയപ്പെട്ടുത്തി. ടി.വി.ബാലൻ,പി.കെ. നാസർ,
ഡോ. എൻ.എം.സണ്ണി, വിൽസൺ സാമുവൽ, ഡോ.യു. ഹേമന്ത് കുമാർ, അഷ്‌റഫ് കുരുവട്ടൂർ,ഡോ. ശശികുമാർ പുറമേരി, സദാനന്ദൻ സി.പി, ടി. എം. സചീന്ദ്രൻ, കെ.വി.സത്യൻ, ടി.പി.മമ്മു, എന്നിവർ പ്രസംഗിച്ചു. ഡോ. ഖദീജ മുംതാസ്, ജമാൽ കൊച്ചങ്ങാടി, പ്രൊഫ. കെ. പാപ്പൂട്ടി, അഡ്വ.സാറ ജഫർ, അഷിക, ആശ ശശാങ്കൻ തുടങ്ങിയവർ സന്നിഹിതരായി.


Reporter
the authorReporter

Leave a Reply