Latest

ബയോ മൈനിംഗ് പുരോഗമിക്കുന്നു: ഞെളിയൻപറമ്പിൽ നിന്ന് ആദ്യ ലോഡ് ആർഡിഎഫ് കയറ്റിഅയച്ചു

Nano News

കോഴിക്കോട്: ജില്ലയിലെ ഞെളിയൻ പറമ്പിലെ മാലിന്യക്കൂമ്പാരം നീക്കി ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോ മൈനിംഗ് ജോലികളുടെ ഭാഗമായി ഡംപ് സൈറ്റിൽ നിന്ന് ആദ്യ ലോഡ് ആർഡിഎഫ് (പ്ലാസ്റ്റിക്, തുണി, പേപ്പർ അടക്കമുള്ള ജ്വലനശേഷിയുള്ള വസ്തുക്കള്‍) കയറ്റി അയച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പയിലുള്ള ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് ആർഡിഎഫുമായി പോയ ലോറികൾ കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവനും ജില്ലാ കളക്ടർ സ്നേഹിൽ കുമാര്‍ സിങും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ ഞെളിയൻപറമ്പിലെ മാലിന്യമല പൂർണമായി നീക്കുന്നതിനുള്ള ബയോ മൈനിംഗ് ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 12.6 ഏക്കർ ഭൂമിയിലാണ് ബയോമൈനിംഗ് നടക്കുന്നത്. 2.30 ലക്ഷം മീറ്റർ ക്യൂബ് പാരമ്പര്യ മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ളത്. മാലിന്യം മുഴുവൻ നീക്കി വീണ്ടെടുക്കുന്ന ഭൂമിയിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരു ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ഏഴ് ഏക്കർ ഭൂമി വിട്ടുനൽകും. ഫ്ലാഗ് ഓഫ് ചടങ്ങിൽ കോർപറേഷൻ സെക്രട്ടറി എൻ കെ ഹരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ് കെ, വാർഡ് കൗൺസിലർ ആദം മാലിക്, കെഎസ്ഡബ്ല്യുഎംപി ജില്ലാ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ ബിസ്മി കെ ആർ, പിഐയു എൻജിനീയർ കെ പി രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
പടം….
ആദ്യ ലോ‍ഡ് ആർഡിഎഫ് കയറ്റി അയയ്ക്കുന്നതിന്റെ ഫ്ളാഗ് ഓഫ് മേയർ ഒ സദാശിവനും ജില്ലാ കളക്ടർ സ്നേഹിൽ കുമാര്‍ സിങും ചേർന്ന് നിർവഹിക്കുന്നുബയോ മൈനിംഗ് പുരോഗമിക്കുന്നു:
ഞെളിയൻപറമ്പിൽ നിന്ന് ആദ്യ ലോഡ് ആർഡിഎഫ് കയറ്റിഅയച്ചു
കോഴിക്കോട്: ജില്ലയിലെ ഞെളിയൻ പറമ്പിലെ മാലിന്യക്കൂമ്പാരം നീക്കി ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോ മൈനിംഗ് ജോലികളുടെ ഭാഗമായി ഡംപ് സൈറ്റിൽ നിന്ന് ആദ്യ ലോഡ് ആർഡിഎഫ് (പ്ലാസ്റ്റിക്, തുണി, പേപ്പർ അടക്കമുള്ള ജ്വലനശേഷിയുള്ള വസ്തുക്കള്‍) കയറ്റി അയച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പയിലുള്ള ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് ആർഡിഎഫുമായി പോയ ലോറികൾ കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവനും ജില്ലാ കളക്ടർ സ്നേഹിൽ കുമാര്‍ സിങും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ ഞെളിയൻപറമ്പിലെ മാലിന്യമല പൂർണമായി നീക്കുന്നതിനുള്ള ബയോ മൈനിംഗ് ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 12.6 ഏക്കർ ഭൂമിയിലാണ് ബയോമൈനിംഗ് നടക്കുന്നത്. 2.30 ലക്ഷം മീറ്റർ ക്യൂബ് പാരമ്പര്യ മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ളത്. മാലിന്യം മുഴുവൻ നീക്കി വീണ്ടെടുക്കുന്ന ഭൂമിയിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരു ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ഏഴ് ഏക്കർ ഭൂമി വിട്ടുനൽകും. ഫ്ലാഗ് ഓഫ് ചടങ്ങിൽ കോർപറേഷൻ സെക്രട്ടറി എൻ കെ ഹരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ് കെ, വാർഡ് കൗൺസിലർ ആദം മാലിക്, കെഎസ്ഡബ്ല്യുഎംപി ജില്ലാ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ ബിസ്മി കെ ആർ, പിഐയു എൻജിനീയർ കെ പി രമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply