Latest

വി.കെ.സജീവൻ WMC നോർത്ത് പ്രൊവിൻസ് ചെയർമാൻ

Nano News

കണ്ണൂർ: ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ നോർത്ത് പ്രൊവിൻസ് ചെയർമാനായി അഡ്വ. വി കെ സജീവൻ (കോഴിക്കോട്) പ്രസിഡണ്ടായി ആശാ പോൾ (വയനാട്)സെക്രട്ടറിയായി വില്ല്യംസ് ജോസഫ്(കാസർഗോഡ്)
ട്രഷറർ ആയി മുഹമ്മദ്‌ സാഹിർ(കണ്ണൂർ) എന്നിവരെ തെരഞ്ഞെടുത്തു.മുനീസ് അറക്കലത്ത് (കണ്ണൂർ) അനു തമ്പുരാൻ കണ്ടി (കണ്ണൂർ) എന്നിവർ വൈസ്. ചെയർമാൻമാരും
ഉബൈദ് മഹമ്മൂദ് (കണ്ണൂർ)വൈസ് പ്രസിഡന്റുമാണ്. കൂടാതെ12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

പ്രവാസി ഉന്നമനത്തോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസമേഖലയിലും, വിവിധ സേവന-കാരുണ്യ പദ്ധതികളുമായി ഗ്ലോബൽ മലയാളി കൂട്ടായ്മ വിപുലീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും വിദ്യാർഥികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, വിദേശ ജോലി കഴിഞ്ഞു തിരികെ വരുന്നവരുടെ ഉന്നമനത്തിനുമായി വിവിധ പദ്ധതികൾക്ക് രൂപം നൽകി സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുവാനാണ്തീരുമാനം.
WMC നോർത്ത് പ്രൊവിൻസിന്റെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് തലത്തിൽ വരെ വേൾഡ് മലയാളി കൗൺസിലിന്റെ യൂണിറ്റുകൾ രൂപീകരിച്ചുകൊണ്ട് വാർഡ് തലങ്ങളിൽ വരെ ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ നടപ്പാക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ജനറൽ കൗൺസിൽ മീറ്റിങ്ങിന്റെ ഭാഗമായി നോർത്ത് പ്രൊവിൻസ് തിരഞ്ഞെടുപ്പും നടത്തി. ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാലപിള്ള യോഗം ഉദ്ഘാടനം ചെയ്തു.

നോർത്ത് പ്രൊവിൻസ് ചെയർമാൻ വി കെ സജീവൻ അധ്യക്ഷതവഹിച്ചു. കെ വി സുമേഷ്‌ എം എൽ എ,കേരള കൗ ൺസിൽ ചെയർമാൻ കെ.വി സാബു, പ്രസിഡന്റ് പ്രസാദ് കുഴികാല, സെക്രട്ടറി എം ജി ശ്രീജിത്ത്‌, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, പ്രൊവിൻസ് പ്രസിഡന്റ് ആശപോൾ, ട്രഷറർ മുഹമ്മദ്‌ സാഹിർ, ഉബൈദ് മഹമൂദ് എന്നിവർ സംസാരിച്ചു. ഡബ്ലിയു എം സി ഇന്ത്യ റീജിയൻ നിശ്ചയിച്ച വരണാധികാരി അഡ്വ.ജി പത്മകുമാറിന്റെ മുമ്പാകെ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


Reporter
the authorReporter

Leave a Reply