Latest

നൊച്ചാട് പന്ത്രണ്ടാം വാർഡിൽ പച്ചക്കറി ഗ്രാമം പദ്ധതി.

Nano News

കോഴിക്കോട്:നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാർഡ് മെമ്പർ പി നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോക്ടർ അഹൽജിത്ത് രാമചന്ദ്രൻ കാർഷിക രംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. 14 വാർഡ് മെമ്പർ റസ്‌ല സിറാജ്, ടി കെ ഇബ്രാഹിം, സത്യൻ മിനർവ, സി നസീറ, ഹരീന്ദ്രൻ തെലക്കര, ശോഭന കെഎം ഷൈനി കെ ശോഭാ ശങ്കർ കെ ടി അസ്സൻ, ഇ.ടി. ഹമീദ് പ്രസംഗിച്ചു. ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള കേരള സർക്കാരിന്റെ അവാർഡ് നേടിയ ഡോക്ടർ അഖിൽ രാമചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. 400 വീടുകൾക്കും ആവശ്യമായ പച്ചക്കറി വിത്തുകൾ മെമ്പർ സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകി ഇതിന്റെ ഭാഗമായി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കും വന്യമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കും കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി ആഴ്ചയിലൊരിക്കൽ ഗ്രാമച്ചന്ത സംഘടിപ്പിക്കും.


Reporter
the authorReporter

Leave a Reply