കോഴിക്കോട് : ദേശീയ യുവജന ദിനത്തോട് അനുബന്ധിച്ച് രാമകൃഷ്ണമിഷൻ ഹയർസെക്കണ്ടറി സ്കൂൾ വിളംബരജാഥ നടത്തി. ഘോഷയാത്രയിൽ രാമകൃഷ്ണമിഷൻ സേവാശ്രമത്തിലെ സ്വാമി അവതാരാനന്ദ പ്രിൻസിപ്പൽ ജി.മനോജ് കുമാർ,പ്രഥാന അധ്യാപകൻശാന്തകുമാർ കെ, പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് പി.ടി, സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വലബാല്യം പുരസ്കാരജേതാവായ ആയിഷ എന്നിവർ അണി ചേർന്നു. ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ നടന്ന യാത്രയിൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, ദഫ് മുട്ട്, ഗ്രൂപ്പ് ഡാൻസ് എന്നിവയും സ്കൂളിലെ എൻ.സി.സി, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് എന്നിവരും അണിനിരന്നു. മത സൗഹാർദ്ദം വിളിച്ചോതി ക്കൊണ്ട് സ്വാമി വിവേകാനന്ദൻ്റെ 1893 ലെ സർവ്വമത സമ്മേളനം (ചിക്കാഗോ പ്രസംഗം) സ്കൂൾ വിദ്യാർഥികൾ ടാബ്ലോ രൂപത്തിൽ അവതരിപ്പിച്ചു.














