കോഴിക്കോട്:കേരളാ അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻരാമചന്ദ്രന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡണ്ട് എ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ കെ എ സി എ ഹാളിൽ വച്ച് നടന്ന ചടങ്ങ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി വിഎസ് ബിന്ദുകുമാരി ഉദ്ഘാടനം ചെയ്തു.
ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് ഇ.രഞ്ജിത്ത് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. പി.നിർമ്മൽ കുമാർ സെക്രട്ടറി അഡ്വ. വി ശ്രീനാഥ്, കെ.എ.സി.എ സംസ്ഥാന കമ്മിറ്റി അംഗം സി.ജയരാജൻ ,ജില്ലാ സെക്രട്ടറി എ. സുരാജ് യൂണിറ്റ് സെക്രട്ടറി ടി പ്രമോദ്,ട്രഷറർ വി. കരുണൻ എന്നിവർ സംസാരിച്ചു.










