LatestTourism

താമരശ്ശേരി ചുരത്തില്‍ നാളെ (വെള്ളി) മുതല്‍ ഗതാഗത നിയന്ത്രണം

Nano News

കോഴിക്കോട്:റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ നാളെ (ഡിസംബര്‍ 5) മുതല്‍ ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിക്കും.

രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല.

ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും.

ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply