Latestpolice &crime

ഭൂമി തരം മാറ്റുന്നതിന് 8 ലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Nano News

കോഴിക്കോട്:ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിൽ. എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ് മോനാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിൻ്റെ പിടിയിലായത്. ആവശ്യപ്പെട്ട എട്ടു ലക്ഷത്തിൻ്റെ ആദ്യ ഘഡുവായ അമ്പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.മൂന്ന് ദിവസം മുമ്പാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. 1.62 ഏക്കർ ഭൂമി തരം മാറ്റുന്നതിനണ് ഒളവണ്ണ വില്ലേജ് ഓഫിസർ ഉല്ലാസ് മോൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു സെൻ്റിന് പതിനായിരം രൂപ വച്ചായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് 16 ലക്ഷത്തോളം വരും. എന്നാൽ ഇത് പരാതിക്കാരൻ എട്ടു ലക്ഷം നൽകാമെന്ന് പറഞ്ഞുറപ്പിച്ചു.ഇതിൻ്റെ ആദ്യ ഘഡുവായിട്ടാണ് അമ്പതിനായിരം രൂപ എൻജിഒ ക്വാർട്ടേഴ്സിന് സമീപം വച്ച് കൈമാറാൻ എത്തിയത്. ഇതിനിടെയാണ് വിജിലൻസിൻ്റെ പിടിയിലായത്. കൈക്കൂലി ഉൾപ്പടെ വ്യാപകമായ ആരോപണം ഇയാൾക്കെതിരെ ഉയരുന്നുണ്ട്. വിജിലൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ആൾ കൂടിയാണ് പ്രതി ഉല്ലാസ് മോൻ.


Reporter
the authorReporter

Leave a Reply