LatestPolitics

ലേബര്‍ കോഡിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം: എളമരം കരീം

Nano News

കോഴിക്കോട്: തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ലേബര്‍ കോഡിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. വര്‍ക്കിംഗ് ജേണലിസ്റ്റ് ആക്ട് ഇല്ലാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ കാലങ്ങളായി അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ കോഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ അവഗണിച്ചാണ് തൊഴിലാളി വിരുദ്ധ നിയമം കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ലേബര്‍ കോഡ് നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി പത്മനാഭന്‍, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ നാസര്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി അബ്ദു, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.കെ സജിത് സംസാരിച്ചു. കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി സി.രതീഷ്‌കുമാര്‍ സ്വാഗതവും പ്രസിഡന്റ് ടി.എം അബ്ദുല്‍ഹമീദ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ഫിറോസ്ഖാന്‍, പി.എസ് രാകേഷ്, മനു കൂര്യന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കെ.എന്‍.ഇ.എഫ് സംസ്ഥാന നേതാക്കളായ ഒ. സന്തോഷ് കുമാര്‍, എം. ധര്‍മ്മരാജന്‍, എം.കെ അന്‍വര്‍, ഒ.സി. സചീന്ദ്രന്‍, കെ.വി സത്യന്‍, അബ്ദുറഹിമാന്‍ തങ്ങള്‍, കെ. സനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 


Reporter
the authorReporter

Leave a Reply