Latestsports

അസ്മിത സംസ്ഥാന വനിതാ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

Nano News

കോഴിക്കോട്:കേരള ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ അസ്മിത സംസ്ഥാന വനിതാ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും ജൂഡോ സീനിയർ കോച്ചുമായ എം. കെ ചന്ദ്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. ടി ഇൽ യാസ് അധ്യക്ഷത വഹിച്ചു. കെ. ഷിബു, പി. കെ അബ്ദുൽ ജലീൽ, നീതു നജീബ്, റഹ്‌നിഷ് എന്നിവർ ആശംസകൾ നേർന്നു. കേരള ഷൂട്ടിങ് ബോൾ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും ജില്ലാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ. പി അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply