LatestPolitics

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കൂടുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയിലേക്ക്, സിപിഎമ്മും സിപിഐയും ഹര്‍ജി നൽകും

Nano News

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. സിപിഎമ്മും, സിപിഐയും സുപ്രീംകോടതിയിൽ പരിഷ്കരണത്തിനെതിരെ ഹർജികൾ സമർപ്പിക്കും. ഇരു പാർട്ടികളും ഹർജികൾ ഇന്ന് സമർപ്പിക്കുമെന്നാണ് വിവരം. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും ഹർജികളിൽ ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply