കോഴിക്കോട്: കോർപ്പറേറ്റ് ഗിഫ്റ്റിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ കോർക്രാഫ്റ്റ്, തങ്ങളുടെ ഏറ്റവും പുതിയ സംരംഭമായ “കോർപ്പറേറ്റ് ഗിഫ്റ്റ് ഫെസ്റ്റ് സീസൺ 3” പ്രഖ്യാപിച്ചു.
2025 നവംബർ 16 മുതൽ 2026 ജനുവരി 31 വരെയാണ് ഗിഫ്റ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കോർപ്പറേറ്റ് ലോകത്തെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും നവീനമായ സമ്മാന ആശയങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ഫെസ്റ്റ് ഒരുക്കുന്നതെന്ന് കോർക്രാഫ്റ്റ് സ്ഥാപകനായ കെ.എം.സി റഫീഖ് പറഞ്ഞു. “സമ്മാനങ്ങൾ നൽകുന്നത് കേവലം ഒരു ഔപചാരികതയല്ല, മറിച്ച് അത് ബിസിനസ് ബന്ധങ്ങളിലെ വൈകാരികമായ ഒരു നിക്ഷേപമാണ്. ഈ ഗിഫ്റ്റ് ഫെസ്റ്റിലൂടെ ഓരോ കോർപ്പറേറ്റ് സ്ഥാപനത്തിനും അവരുടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും അനുയോജ്യമായ, ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന സമ്മാനങ്ങൾ കണ്ടെത്താൻ അവസരമൊരുക്കുകയാണെന് സംഘാടകർ പറഞ്ഞു.
കോർക്രാഫ്റ്റ് കോ-ഫൗണ്ടറും മാനേജിംഗ് ഡയറക്‌ടറുമായ ഷജീർ പി.കെ.,ജനറൽ മാനേജർ അക്ഷയ്, എച്ച്.ആർ മാനേജർ ദേവിക എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഗുണമേന്മയിലും ഉപഭോക്തൃ സേവനത്തിലും പുലർത്തുന്ന നിഷ്‌കർഷയാണ് കോർക്രാഫ്റ്റിനെ ഈ രംഗത്തെ മുൻനിരയിലെത്തിച്ചതെന്ന് ഷജീർ പി.കെ പറഞ്ഞു.
2016-ൽ സ്ഥാപിതമായ കോർക്രാഫ്റ്റ്, ഇന്ന് കോഴിക്കോട്, കൊച്ചി, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഒരു വലിയ സ്ഥാപനമായി വളർന്നിരിക്കുന്നു. പ്രീമിയം നിലവാരത്തിലുള്ളതും ഉപഭോക്താക്കളുടെ ആവശ്യാനുസരണം രൂപകൽപ്പന ചെയ്‌തതുമായ സമ്മാനങ്ങളാണ് കോർക്രാഫ്റ്റിന്റെ പ്രധാന ആകർഷണം. ഗിഫ്റ്റ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം 2025 നവംബർ 16-ന് വൈകുന്നേരം 4 മണിക്ക് പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്കും കോർപ്പറേറ്റ് ബുക്കിംഗുകൾക്കുമായി +91 8089162 320 എന്ന നമ്പറിലോ mycorekraft.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്










