Latest

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി: നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

Nano News

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.


Reporter
the authorReporter

Leave a Reply