കോഴിക്കോട്:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സംഘടനയായ KGMCTA നടത്തുന്ന സമരം തുടരുകയാണ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒ പി ബഹിഷ്ക്കരണം അടക്കം നടന്നെങ്കിലും അടിയന്തിര ചികിത്സകൾ മുടങ്ങില്ലെന്ന് സംഘടന നേതൃത്വം വ്യക്തമാക്കിയിരുന്നു.

ജോലിക്ക് കൂലി എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ കഴിഞ്ഞ നാലര മാസമായി സമരത്തിലാണ്. സമരം ന്യായമാണെന്ന് ആരോഗ്യ മന്ത്രി തന്നെ സമരക്കാരോട് പറഞ്ഞിരുന്നുവെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല. 2020 ലാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചത്.എന്നാൽ പുതിയ ശമ്പള പരിഷ്കരണം ഉണ്ടായില്ല എന്നു മാത്രമല്ല നേരത്തെ വർദ്ധിപ്പിച്ചത് തന്നെ കൃത്യമായി ലഭിക്കുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാസർകോഡും വയനാടും പുതിയ മെഡിക്കൽ കോളേജുകൾ വന്നെങ്കിലും വേണ്ടത്ര ഡോക്ടർമാരെ നിയമിച്ചിട്ടില്ലെന്നും സമരക്കാർ പറഞ്ഞു.

KGMCTA നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് നിര്‍വഹിച്ചു.










