കോഴിക്കോട്:വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ക്ലസ്റ്ററിലെ പരിശീലകർ കൃഷ്ണ മേനോൻ മ്യൂസിയത്തിൽ സംഘടിപ്പിച്ച ദ്വി ദിന ജലച്ചായ ക്യാമ്പ്”മായാജലം” വ്യത്യസ്തമായി. ശില്പകല, ചിത്രകലാ വിഭാഗങ്ങളിലെ പരിശീലകരായ അശ്വതി പ്രകാശ്, അംബേത് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. കുട്ടികളും മുതിർന്നവരും അടക്കം അറുപതിലധികം ആളുകൾ പങ്കെടുത്തു. യുവ കലാകാരന്മാരുടെ കൂട്ടായ്മയായ ജാഗ ആർട്ട് കലക്റ്റീവ് ആണ് വർക്ക് ഷോപ്പ് നയിച്ചത്. ജില്ലയിലെ പഠിത്താക്കൾക്ക് പുറമെ വയനാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു.കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാ പരിശീലന പദ്ധതിയാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി.










