കോഴിക്കോട്:മനുവാദ – നവ ഹിന്ദുത്വ സംസ്കാരം നമ്മുടെ ജീവിതത്തിൽ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്ന ഫാസിസ്റ്റ് കാലത്ത് ജനകീയ മുന്നേറ്റങ്ങളിലൂടെ വലിയ , പ്രതിരോധം ഉയർന്നു വരേണ്ട അനിവാര്യമായ കാലമാണിതെന്ന് റവലൂഷണറി കൾച്ചറൽ ഫോറം ദേശീയ കൺവീനർ തുഹിൻ അഭിപ്രായപ്പെട്ടു.കൾച്ചറൽ ഫോറം കേരളയുടെ മൂന്നാമത് മധുമാസ്റ്റർ നാടക പുരസ്കാരം പ്രസിദ്ധനാടക നടൻ ഗോപാലൻ അടാട്ടിന് നല്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലധനവും – മനുസ്മൃതിയും സന്ധി ചെയ്യുന്ന അധികാര വ്യവസ്ഥ അത്രമേൽ ഭീകരമായ ഇന്ത്യയിൽ ജനാധിപത്യം എന്നത് ഒരു പാഴ് വാക്കായി മറിത്തീരുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

വി.എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അപ്പുണ്ണിശശി
രാംദാസ് കടവല്ലൂർ ,പ്രേം ചന്ദ്,
കബിർ കാട്ലാട്ട്,പി.എൻ പ്രോവിൻ്റ് ,ഷെമി, ഡോ: ആശാ പ്രഭാകർ വേണുഗോപാലൻ കുനിയിൽ, അഡ്വ സുനിൽ ജോസഫ്,മണികണ്ഠൻ മൂക്കുതല എന്നിവർ സംസാരിച്ചു.
തുടർന്ന് ഗോപാലൻ അടാട്ടും ജോസ് പി റാഫേലും ചേർന്ന് അവതരിപ്പിച്ച തിയറ്റർ സ്കെച്ചസും, രാം ദാസ് കടവല്ലൂർ സംവിധാനം ചെയ്ത “സത്യപ്പുല്ല് ” ഡോക്യു മൻ്ററി സിനിമയും പ്രദർശിപ്പിച്ചു.










