കോഴിക്കോട്:ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയം,ഗൃഹ മന്ത്രാലയത്തിന്റെ (MHA) സഹകരണത്തോടെയും മേരാ യുവ ഭാരത് (MY Bharat) മുഖേനയും സംഘടിപ്പിക്കുന്ന 17-മത് ട്രൈബൽ യുവ എക്‌സ്‌ചേഞ്ച് പ്രോഗ്രാം (TYEP) നവംബർ 5 മുതൽ 11 വരെ കോഴിക്കോട് ഗവൺമെന്റ് യൂത്ത് ഹോസ്റ്റൽ നടക്കും.
ഗോത്രപ്രദേശങ്ങളിലെ വികസന രാജ്യത്തിന്റെ യുവജനങ്ങളെ മാതൃകകൾ പരിചയപ്പെടുത്താനും, ഭരണസംവിധാനങ്ങളുമായി സംവദിക്കാനും ദേശീയ ഐക്യബോധം വളർത്താനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 6-ന് ഉച്ചയ്ക്ക് 12.30-ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർളേക്കർപരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം
നിർവ്വഹിക്കും. ചടങ്ങിൽ ലോക്സഭാംഗം എം. കെ. രാഘവൻ, നിയമസഭാംഗം തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്, ഗൃഹ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി വെങ്കിടേശ്വർ, മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ട്‌ടർ അനിൽകുമാർ എം എന്നിവർ അതിഥികളായി പങ്കെടുക്കും.

ഏഴു ദിവസങ്ങളിലായി നേതൃത്വ പരിശീലനം, സാംസ്‌കാരിക അവതരണങ്ങൾ, കായിക മത്സരങ്ങൾ സംവാദങ്ങൾ, പ്രഭാഷണങ്ങൾ, പ്രധാന സ്ഥാപന സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ പരിപാടിയാണ് TYEP-ക്ക് വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ISR), UI സൈബർ പാർക്ക്, കിർടാഡ്‌സ്, സയൻസ് പാർക്ക് (പ്ലാനറ്റേറിയം), കാപ്പാട് ബീച്ച്, കൃഷ്ണ മേനോൻ മ്യൂസിയം, പഴശ്ശിരാജാ പുരാവസ്‌തു മ്യൂസിയം കേന്ദ്രീയ വിദ്യാലയ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കും










