കോഴിക്കോട്:വൻകിട മാളുകൾക്ക് വേണ്ടി ചെറുകിട വ്യാപാരികളെ തകർക്കാൻ കോഴിക്കോട് കോർപ്പറേഷൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി. കെ പത്മനാഭൻ. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് നടക്കുന്ന പഞ്ചദിന പ്രതിഷേധ മാർച്ച് മൂന്നാം ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളയം മാർക്കറ്റ് നവീകരണത്തിന്റെ പേരിൽ കല്ലുത്താൻ കടവിൽ നിർമ്മിച്ച പുതിയ കെട്ടിടം വ്യാപാരികൾക്ക് വ്യാപാരം ചെയ്യാൻ ഉതകുന്ന രീതിയിൽ അല്ല. അസൗകര്യങ്ങളുടെ കൂടാരമായി മാറിയിരിക്കുകയാണ് പ്രസ്തുത കെട്ടിടം.
മാളിന്റെ ഉടമസ്ഥർക്ക് കച്ചവടം ഉണ്ടാക്കുന്നതിന് വേണ്ടി പാവപ്പെട്ട ചെറുകിട വ്യാപാരികളെ തകർക്കുന്ന കൂട്ടിക്കൊടുപ്പ് സംഘമാണ് കോപ്പറേഷൻ മേയറും സംഘവും എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ നഗരഭരണത്തിൽ നിന്നും ഇറക്കി വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ ഇട്ടു കൊടുത്ത നിരവധി അഴിമതികൾ ഇവർ ചെയ്തിട്ടുണ്ട്. കേരളത്തിൽ രണ്ട് വികസനമാണ് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നത് ഒന്ന് ഹൈവേയും മറ്റൊന്ന് റെയിൽവേയും
ഇത് രണ്ടും കേന്ദ്ര പദ്ധതികളാണ്. കേന്ദ്ര പദ്ധതികൾ അല്ലാതെ കേരള സർക്കാറിന്റെതായി ഒരു വികസന പദ്ധതിയും നടക്കുന്നില്ല. കേന്ദ്രത്തിന്റെ അമൃത് പദ്ധതി പോലും കോഴിക്കോട് കോർപ്പറേഷൻ നേരാംവണ്ണം നടത്തുന്നില്ല എന്നും സി. കെ. പി കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. നവ്യ ഹരിദാസ്, രതീഷ് പുല്ലൂന്നി, ടി. പി. ദിജിൽ, ടി.വി ഉണ്ണികൃഷ്ണൻ, എം. സുരേഷ്, രമ്യ മുരളി എന്നിവർ സംസാരിച്ചു.

ടി.പി. സുരേഷ്, തിരുവണ്ണൂർ ബാലകൃഷ്ണൻ,കെ.ടി. വിപിൻ, എം ജഗന്നാഥൻ, എം.രാജീവ് കുമാർ, ജോയ് വളവിൽ, ഇ.പ്രശാന്ത് കുമാർ, ടി.റെനീഷ്, അനുരാധ തായാട്ട്, രമ്യ സന്തോഷ്.സരിത പറയേരി, ഷിനു പിണ്ണാണത്ത്, കെ.സി.വൽസരാജ്, അജയ് നെല്ലിക്കോട്, പ്രശോഭ് കോട്ടൂളി, പി.കെ. ഗണേശൻ, സി.പി. വിജയക്യഷണൻ, അബ്ദുൾ റസാക്ക്, പി.സിദ്ധാർഥൻ, പി.സുനോജ് കുമാർ , സുജീഷ് പുതുക്കുടി, സി.പി.വിഷ്ണു പയ്യാനക്കൽ, നിഖിൽ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
 

















