കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു.ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ആണ് അപകടം.കാർ പൂർണ്ണമായും കത്തി നശിച്ചു.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയത് കൊണ്ട് ആർക്കും പരിക്കില്ല.കല്പറ്റ ഫയർ എത്തി തീ അണച്ചു