കോഴിക്കോട്:വോട്ടർ പട്ടിക പരിഷ്കരണം എൽഡിഎഫ് തീരുമാനം നേരത്തെ വ്യക്തമാക്കിയതാണെന്ന് എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ.ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയ ചട്ടുകമായി ബിജെപി ഉപയോഗിച്ചു എന്നതിൻ്റെ ഉദാഹരണമാണ് ബീഹാറിലെ സംഭവം.ബീഹാർ മോഡൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഇടത് മുന്നണി വ്യക്തമാക്കിയതാണ്.
ജനങ്ങൾക്ക് അവകാശപ്പെട്ട വോട്ടവകാശം സംരക്ഷിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം സ്വാഗതാർഹം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കൂടി അറിയണം.
ഇടത് മുന്നണി നേരത്ത അഭിപ്രായം വ്യക്തമാക്കിയതാണ്.
യുഡിഎഫ് ആണ് യോജിച്ച പ്രക്ഷോഭത്തിന് തടസ്സം നിൽക്കുന്നത്
ഇക്കാര്യത്തിൽ യുഡിഎഫ് അഭിപ്രായം പറയട്ടെയെന്നും അതിനുശേഷം യോജിച്ച പ്രക്ഷോഭം ആലോചിക്കാമെന്നും ടി പി രാമകൃഷ്ണൻ കോഴിക്കോട് പറഞ്ഞു..










