BusinessLocal News

സൗത്ത് ബീച്ചില്‍ മില്‍മ പ്രായോറിറ്റി ഔട്ട്ലെറ്റ് തുറന്നു

Nano News

കോഴിക്കോട്:  സൗത്ത് ബീച്ച് പാര്‍ക്കിന് എതിര്‍വശത്ത് പുതിയ മില്‍മ പ്രായോറിറ്റി ഔട്ട്ലെറ്റ് പ്രവര്‍ത്തനമരംഭിച്ചു.
മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കുമാര്‍ പി.ടി. ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ഡയറി സീനിയര്‍ മാനേജര്‍ വിനോദ് കുമാര്‍ ആര്‍.എസ് അധ്യക്ഷത വഹിച്ചു. മില്‍മ മാര്‍ക്കറ്റിംഗ് ഓഫീസര്‍ സുലൈമാന്‍ ഷാ .എസ്, ഡീലര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

പുതിയ ഔട്ട്ലെറ്റിന്റെ ആരംഭത്തോടെ സൗത്ത് ബീച്ച് പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകും.

 


Reporter
the authorReporter

Leave a Reply