കോഴിക്കോട്:കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) 45-ാം സംസ്ഥാന സമ്മേളനം 2025 സെപ്റ്റംബർ 22, 23, 24 തീയതികളിൽ കോഴിക്കോട് നടക്കും.
ശമ്പളവും പെൻഷനും മുടങ്ങുംവിധം ഗുരുതരമായ സാമ്പത്തിക പ്രതിസ ന്ധിയിൽ അകപ്പെട്ടിരുന്ന വ്യവസായത്തെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ നിസ്സീമമായ സഹായത്തോടെ നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി പ്രതി സന്ധി പരിഹരിച്ചു വരുന്ന സന്ദർഭത്തിലാണ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേ ളനം ചേരുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓരോമാസവും ശമ്പളത്തിന് 50 കോടി രൂപയും പെൻഷന് 73 കോടി രൂപയും സർക്കാർ അനുവദിച്ചുവരുന്നു. പുതിയ ബസ്സുകൾ നിരത്തിലിറക്കിയും സാമ്പത്തിക പുനഃസംഘടനയിലൂടെ ചെലവ് ചുരുക്കിയും, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്ന തിന് യാത്രാഫ്യൂവൽസ്, ബഡ്‌ജറ്റ് ടൂറിസം, ലോജിസ്റ്റിക്സ്, തുടങ്ങി വിവിധ പദ്ധതി കൾ നടപ്പിലാക്കുകയും ചെയ്യുന്നതിൻ്റെ നേട്ടം പ്രതിഫലിച്ചുവരുന്ന സന്ദർഭമാണിത്.
എന്നാൽ ഈ നേട്ടങ്ങളെയാകെ ഹനിക്കുംവിധം ആർ.ടി.സികളോട് ശത്രുതാപരമായ മനോഭാവമാണ് കേന്ദ്ര ബി.ജെ.പി സർക്കാർ സ്വീകരിച്ചുവരുന്നത്. ഇന്ധ നവില കുത്തനെ ഉയർത്തി എന്നു മാത്രമല്ല, ബൾക്ക് പർച്ചേസർ ഗണത്തിൽപ്പെടുത്തി 2 രൂപ അധികവില അടിച്ചേൽപ്പിച്ചു. സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് പാസ്സാക്കിയ മോട്ടോർ വാഹന ഭേദഗതിനിയമം 2019 ലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾ ഒന്നൊന്നായി നടപ്പാക്കി വരികയാണ്. അഗ്രഗേറ്റർ ലൈസൻസ് സമ്പ്രദായം നടപ്പാക്കി. ആഡംബര വാഹനങ്ങൾക്ക് പെർമിറ്റില്ലാതെ സ്റ്റേജ് ക്യാരേജുകളുടെ സ്വഭാവത്തോടെ സർവ്വീസ് നടത്തുന്നതിനുള്ള അനുവാദം നൽകി. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രധാ നമന്ത്രി ഇ-ബസ്സ് പദ്ധതിയുടെ മറവിലും റോഡ് ട്രാൻസ്‌സ്പോർട്ട് കോർപ്പറേഷനുകളെ സ്വകാര്യവൽക്കരിക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇ-ബസ്സുകൾ സ്വകാര്യ കോൺട്രാക്ടർമാർക്ക് കൈമാറി. അവ സർവീസ് നടത്തുന്നതിന് ട്രാൻസ്പോർട്ട് ഡിപ്പോകളും പശ്ചാത്തല സൗകര്യങ്ങളും വിട്ടുകൊടുക്കുവാൻ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തകർക്കുന്ന കേന്ദ്ര നടപടികൾക്കെ തിരെ ദേശവ്യാപകമായ പ്രക്ഷോഭം നടന്നുവരുന്ന സന്ദർഭത്തിലും കൂടിയാണ് കെ.എസ്.ആർ.ടി.ഇ.എ.യുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് ചേരുന്നത്.
സമ്മേളനത്തിൽ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നിന്നും തെരഞ്ഞെ ടുത്ത 500 പ്രതിനിധികൾ പങ്കെടുക്കും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്ര ട്ടറി എളമരം കരീം സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അവതരിപ്പി ക്കുന്ന പ്രവർത്തന റിപ്പോർട്ടിന് പുറമെ വ്യവസായ റിപ്പോർട്ട് പ്രത്യേകമായി സമ്മേ ളനം ചർച്ച ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനാക്യാമ്പ്, വനിതാസംഗമം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിനകം സംഘടിപ്പിച്ചു. 22-ാം തീയതി വൈകിട്ട് 4 മണിക്ക് വി.എസ്. അച്യുതാനന്ദൻ നഗറിൽ (ടൗൺഹാൾ) “കേരളത്തിന്റെ സമ്പദ്ഘടനയും കേന്ദ്രനയവും” എന്ന വിഷയത്തിൽ സെമിനാർ സംഘ ടിപ്പിക്കും. മുൻ ധനകാര്യവകുപ്പുമന്ത്രി ഡോ.എം.തോമസ് ഐസക് സെമിനാർ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ യാണ് മോഡറേറ്റർ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പി.കെ.മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.
23, 24 തീയതികളിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ (ജൂബിലിഹാൾ) പ്രതിനിധി സമ്മേളനം ചേരും. അഴിക്കോടൻ അനുസ്‌മരണത്തോ ടെയാണ് പ്രതിനിധിസമ്മേളനം ആരംഭിക്കുന്നത്. 24ന് വൈകിട്ട് 5 മണിക്ക് സമ്മേളന നടപടികൾ പൂർത്തിയാകും.
പി.കെ.മുകുന്ദൻ, (ചെയർമാൻ) പി.എ.ജോജോ (ജനറൽകൺവീനർ) എന്നി വരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘമാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.