Art & CultureLocal News

കോഴിക്കോടിനെ സംഗീത നഗരമായി പ്രഖ്യാപിക്കണം.


കോഴിക്കോട്:കോഴിക്കോടിന്റെ
സമ്പന്നമായ സംഗീത — കലാപാരമ്പര്യം കണക്കിലെടുത്ത്, നഗരത്തെ സംഗീത നഗരമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി,കലാ-സാംസ്കാരിക-സംഗീത -പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ജനകീയകൂട്ടായ്മയ്ക്ക് വേദിയൊരുങ്ങുന്നു.മലയാളത്തിലെ
ജനപ്രിയസംഗീതത്തിന്റെ ഉദയവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച നഗരമാണ് കോഴിക്കോട്.
മറുനാടൻ ചലച്ചിത്രഗാനങ്ങളുടെ ആത്മാവ് ഇല്ലാത്ത ,അനുകരണങ്ങളിൽ നിന്നും മലയാള സംഗീതത്തെ മോചിപ്പിച്ച്, നീലക്കുയിലിലൂടെസംഗീതത്തിന്റെ പുതിയ ചരിത്രം രചിക്കുന്നതിൽ ആകാശവാണിയിലെകലാകാരൻമാരും നാട്ടിലെ പാട്ടുകാരും വഹിച്ചപങ്ക് ചരിത്രമാണ്. കേന്ദ്രകലാസമിതിയുടേയും മറ്റുപ്രാദേശിക നാടക സംഘങ്ങളുടെയും അരങ്ങുകളിൽ പിറന്ന് വീണ നാടക ഗാനങ്ങളുടെയും, പാട്ടുകൊണ്ട് ചൂട്ട് കെട്ടിയ മാപ്പിളപ്പാട്ടുകളുടെയും സമൃദ്ധമായ ഒരു ഭൂതകാലം കോഴിക്കോടിനുണ്ട്. കെ.രാഘവൻ,
പി.ഭാസ്കരൻ,കോഴിക്കോട് അബ്ദുൾഖാദർ,കോഴിക്കോട് പുഷ്പ, എം.എസ്.ബാബുരാജ്, ശരത്ചന്ദ്രമറാട്ടെ, എ.വിൻസന്റ് തുടങ്ങി കേരളീയ സംഗീതത്തിന്റെ നാൾവഴിയിൽ രേഖപ്പെടുത്തുണ്ടേ മഹാരഥൻമാരെ പോറ്റിവളർത്തിയ മണ്ണാണിത്. പാട്ടിന്റെ ഭൂമിയായും ഇശലുകളുടെയും ഗസലുകളുടെയും നഗരമായും നാടോടിപാട്ടുകളുടെവിളനിലമായും കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിൽ കോഴിക്കോട് എന്നും നിറഞ്ഞുനിന്നു.കൈരളിയുടെ സംഗീതഭാവുകത്വംഅരങ്ങുകളാൽ പൂർണ്ണസംതൃപ്തി അനുഭവിക്കുന്ന, പ്രതിഭകളുടെ, മഹോദ്യാനമാണ് സാഹിത്യനഗരമെന്ന പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട്. എന്നാൽ, ആ പ്രതിഭകൾക്ക് സമീപകാലത്ത് വേണ്ടത്ര പരിഗണനയോ ദൃശ്യതയോ ലഭിക്കുന്നില്ലെന്ന്,യോഗംവിലയിരുത്തി.
കോഴിക്കോട് നഗരത്തെ സംഗീത നഗരമായി പ്രഖ്യാപിക്കാനാവശ്യമായ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ – സംഗീതകലാപഠന ഗവേഷണ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ വിത്സൻസാമുവൽഅദ്ധ്യക്ഷത വഹിച്ചു. ടി.വി.ബാലൻ മുഖ്യപ്രഭാഷണം നടത്തി.
പപ്പൻകോഴിക്കോട്, എ.പി.കുഞ്ഞാമു,
ദേവദാസ്-വയലിനിസ്റ്റ്, ടി.വി.രാജൻ,
അനിൽമാരാത്ത്,എം.ഹരിദാസ്, കെ.ആർ.ജനാർദ്ദനൻ, ജിഫ്രി ഹെന്ററി, പി.കെ.ശങ്കരനാരായണൻ, പി.സൂർജിത്ത്, രമേഷ്.കെ,മണിദാസ്, ക്യൂൻസ് ബാബു, പ്രകാശ് പൊരുതാർ, മൊയ്തീൻകോയ, സുന്ദർരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാവിപരിപാടികൾ
ആസൂത്രണംചെയ്യുന്നതിന്, കെ.ദേവദാസൻ വയലിനിസ്റ്റ് കൺവീനറായി അഡ്ഹോക്ക് കമ്മിറ്റിരൂപീകരിച്ചു.


Reporter
the authorReporter

Leave a Reply