Saturday, December 21, 2024
GeneralLatest

സമരം ചെയ്യുന്നവരെ തകർക്കാനുള്ള സർക്കാർ ശ്രമത്തെ പ്രതിരോധിക്കും; കെ മുരളീധരൻ എംപി.


കോഴിക്കോട്: സമരം ചെയ്യുന്നവരെ തകർക്കാനുള്ള സർക്കാർ ശ്രമത്തെ പ്രതിരോധിക്കുമെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ മുരളീധരൻ എംപി. അധിക നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഗതാഗതം മുഴുവനായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കെ മുരളീധരൻ എംപി പറഞ്ഞു. ഇന്ധന നികുതി പിൻവലിക്കുവാൻ തയ്യാറാകാതെ
ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലയിലെ ചക്ര സ്തംഭന സമരം കോഴിക്കോട് ജില്ലയിലെ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ ജയന്ത്, അഡ്വ പിഎം നിയാസ്, മുൻ ഡിസിസി പ്രസിഡന്റ്‌ കെസി അബു, കെഎം അഭിജിത് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply