റഫീഖ് തോട്ടുമുക്കം
കോഴിക്കോട്: ബാറിൽ നിന്നും മദ്യം കഴിച്ച് അവശനിലയിലായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന്
കോടഞ്ചേരിയിലെ തുഷാര ബാറിൽ എക്സൈസൈസ് സംഘം നടത്തിയ റെയിഡിൽ 900 ത്തോളം കുപ്പികളിലായി സൂക്ഷിച്ച ആയിരം ലിറ്ററിലധികം വരുന്ന വ്യാജ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി.എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ സുഗുണൻ്റെ നേതൃത്വത്തിൽ എത്തിയ പ്രത്യേക സംഘവും, താമരശ്ശേരി എക്സൈസ് പാർട്ടിയുമാണ് വ്യാജ മദ്യം പിടികൂടിയത്.
ബാർ മാനേജർ സുരേന്ദ്രനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
ബാറിൽ നിന്നും മദ്യം കഴിച്ച് അവശനിലയിലായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.