കോഴിക്കോട്: ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു. കുന്ദമംഗലം പത്തീർപാടത്ത് കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്.
രാമനാട്ടുകര വെങ്ങളം ബൈപ്പാസിൽ മൊകവൂരിൽ മരം കയറ്റിവന്ന ലോറിയും കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും, ലോറി ജീവനക്കാരനും, ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.ഇടിയുടെ ശക്തിയിൽ വാഹനങ്ങൾ റോഡരികിലെ വയലിലേക്ക് മറിഞ്ഞു.മരം കയറ്റിവന്ന ലോറി പൂർണമായും തകർന്നു. എലത്തൂർ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.