കോഴിക്കോട്:ജൂനിയർ ചേംബർ ഇൻ്റർനാഷണൽ (JCI) സംഘടിപ്പിക്കുന്ന വാർഷിക PR ഇവന്റ് ആയ ജെസിഐ വീക്കിന് സെപ്റ്റംബർ 9ന് തുടക്കമാകും. യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും 100 വർഷത്തിലേറെയായി പ്രവർത്തിച്ച് വരുകയും 127 രാജ്യങ്ങളിലായി വ്യാപിച്ചു നിൽക്കുന്ന സംഘടനയായ ജെസിഐയെ കൂടുതൽ ആളുകളിൽ എത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻ്റെ ലക്ഷ്യം.
PRISM എന്ന പേരിൽ ഒരാഴ്ച ആഴ്ച നീളുന്ന പരിപാടികളിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തും. പരിപാടികളുടെ സമാപനം സെപ്റ്റംബർ 15ന് നടക്കും. ജെസി ഐ കാലിക്കറ്റിൻ്റെ വൈസ് പ്രസിഡൻ്റ് നിഖിൽ വിശ്വനാഥാണ് വീക്ക് കോഓർഡിനേറ്റർ.
ജെസിഐ കാലിക്കറ്റിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പോലീസ് സഹായക കേന്ദ്രം (POLICE AID POST) എസ്.എം. സ്ട്രീറ്റിൽ ജെസിഐ ഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റ് അങ്കൂർ ജുൻജുൻവാല ഉദ്ഘാടനം ചെയ്തു. ജെസിഐ നൽകുന്ന അവസരങ്ങൾ യുവജനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും. മുന്നോട്ടുള്ള കാലയളവിൽ നിരവധി അവസരങ്ങൾ ഉണ്ടാകുമെന്നും ജെസി ഐ കാലിക്കറ്റിൻ്റെ 61- മത് പ്രസിഡന്റ് ആമിർ സുഹൈൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ സെക്രട്ടറി ശ്രുതി കൃഷ്ണ. വൈസ് പ്രെസിഡെൻ്റ് പ്രശോബ്.സുബിൻ സ്വാസ് എന്നിവർ പങ്കെടുത്തു.