ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ 3:45 ന് പിഎസ് മറൈഗുഡയ്ക്ക് കീഴിലുള്ള സി / 50 ലിംഗാപള്ളിയിലാണ് സംഭവം. റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹ സൈനികർക്ക് നേരെ വെടിയുതിർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഉടൻ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരിൽ നാല് പേർ മരണത്തിന് കീഴടങ്ങി.
പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാൻമാരെ ചികിത്സയ്ക്കായി വിമാനമാർഗം റായ്പൂരിലേക്ക് മറ്റും. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സിആർപിഎഫ് ഉത്തരവിട്ടു.