കോഴിക്കോട് : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ്.സുജിത്തിനെ അന്യായമായി കസ്‌റ്റഡിയിൽ എടുത്ത് കുന്നംകുളം സ്‌റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് കമ്മിഷണർ ഓഫിസിനു സമീപം എത്തുന്നതിനു മുൻപേ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ പൊലീസ് വലയം മറിടകടക്കാൻ ശ്രമിച്ചത് സംഘർഷത്തിനു കാരണമായി. സംഘർഷാവസ്‌ഥ തുടർന്നതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പിന്നീട് പ്രവർത്കരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, വി.പി.ദുൽഖിഫിൽ, പി.എം.ആഷിഖ്, പി.എസ്.അർജുൻ, നിധിൻ അമ്പലപ്പടി, നിജാസ് വെള്ളയിൽ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
മാർച്ചിനു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ, സംസ്‌ഥാന ഭാരവാഹികളായ വി.പി.ദുൽഖിഫി ൽ, സുഫിയാൻ ചെറുവാടി, വി.ടി.നിഹാൽ, ജില്ലാ ഭാരവാഹികളായ ജ്യോതി ജി. നായർ, പി.എം.ആഷിഖ്, ജനീഷ് ലാൽ മുല്ലശ്ശേരി, എം.ഷിബു, ബുഷർ ജംഹർ, അസംബ്ളി പ്രസിഡൻ്റുമാരായ അസീസ് മാവൂർ, ഫസൽ പാലങ്ങാട്, അഭിജിത്ത് ഉണ്ണികുളം, പി.ആഷിഖ്, പി.പി.റമീസ് എന്നിവർ നേതൃത്വം നൽകി.










