ബേപ്പൂർ:കൃഷി വകുപ്പിൻ്റെ ഓണച്ചന്ത പദ്ധതിയുടെ ഭാഗമായി ബേപ്പൂർ കൃഷി ഭവൻ്റെ കീഴിലെ ഓണച്ചന്ത ബി.സി റോഡ് ജി.എൽ.പി സ്കൂളിന് മുൻവശം ആരംഭിച്ചു.കൗൺസിലർ കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു..ആദ്യ വിൽപ്പന കൗൺസിലർ രാജീവൻ നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ഗിരിജ, കൃഷി ഓഫീസർ ഷമാ ബീഗം എന്നിവർ സംസാരിച്ചു.പച്ചക്കറി ഉത്പന്നങ്ങൾ കൂടാതെ,കൂൺ,മുട്ട, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കേരള ഗ്രോ ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവ ചന്തയിൽ ലഭ്യമാണ്.പൊതുവിപണിയെക്കാൾ പത്ത് ശതമാനം കുറച്ചാണ് വിൽപ്പന നടത്തുന്നത്.സെപ്റ്റംബർ നാലു വരെ തുടരും.