Local News

ശ്രീരാമകൃഷ്ണ മിഷൻ എൽ.പി സ്കൂൾ 77-ാം വാർഷികം സംഘടിപ്പിച്ചു


കോഴിക്കോട് : മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ എൽ .പി സ്കൂൾ 77-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ചലച്ചിത്ര താരം ഉണ്ണിരാജ ഉദ്ഘാടനം ചെയ്തു.


പി ടി എ പ്രസിഡണ്ട് പി.നംഷിദ് അധ്യക്ഷം വഹിച്ചു. സ്വാമി നരസിംഹാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ മിനി .സി, ഷീജ പി, അബ്ദുസലാം കെ എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ രമ്യ സന്തോഷ്, ജനറൽ കൺവീനർ ശ്രീലത മേനോൻ കെ.പി, പി.എൻ അബ്ദുറഹിമാൻ, സുഷമ ടി.ആർ, ആശ ആർ നായർ, രേഖ കെ.പി എന്നിവർ സംസാരിച്ചു.വിവിധ മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു.


Reporter
the authorReporter

Leave a Reply