Thursday, January 23, 2025
GeneralLocal News

മ​ക​ൻ പെ​റ്റമ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ടു​ങ്ങി നാ​ട്


താ​മ​ര​ശ്ശേ​രി: ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട മ​ക​ൻ പെ​റ്റു​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ടു​ങ്ങി നാ​ട്. അ​ടി​വാ​രം മു​പ്പ​തേ​ക്ര കാ​യി​ക്ക​ൽ സു​ബൈ​ദ​യെ (52) ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ക​ൻ ആ​ഷി​ഖ് (24) അ​ടു​ത്ത വീ​ട്ടി​ൽ​നി​ന്ന് വാ​ങ്ങി​യ കൊ​ടു​വാ​ൾ​കൊ​ണ്ട് ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യിൽ ട്യൂമർ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു സു​ബൈ​ദ.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന സു​ബൈ​ദ​യെ​യാ​ണ് ക​ണ്ട​ത്. ഈ ​സ​മ​യം ആ​ഷി​ഖ് മ​റ്റൊ​രു മു​റി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ​ക്കു​നേ​രെ കൊ​ടു​വാ​ളു​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും പി​ടി​കൂ​ടി കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തേ​ങ്ങ പൊ​ളി​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് അ​ടു​ത്ത വീ​ട്ടി​ൽ​നി​ന്ന് കൊ​ടു​വാ​ൾ വാ​ങ്ങി​യ​ത്. കൊ​ടു​വാ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി തെ​ളി​വു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ടി​ന​ക​ത്താ​കെ ര​ക്തം ത​ളം​കെ​ട്ടി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ആം​ബു​ല​ൻ​സി​ൽ സു​ബൈ​ദ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സു​ബൈ​ദ സ​ഹോ​ദ​രി​യു​ടെ ക​ട്ടി​പ്പാ​റ വേ​ന​ക്കാ​വി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സം​ഭ​വ​മ​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.


Reporter
the authorReporter

Leave a Reply