Thursday, January 23, 2025
General

വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം


കൊച്ചി: വാളയാര്‍ കേസില്‍ അച്ഛനെയും അമ്മയെയും പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം. ആത്മഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലിസിനെ വിവരമറിയിച്ചില്ലെന്ന കാരണത്താലാണ് ഇവരെ പ്രതികളാക്കിയത്.


Reporter
the authorReporter

Leave a Reply