Wednesday, January 22, 2025
GeneralHealthLocal News

ചികിത്സ ഇൻഷുറൻസ്; സർക്കാർ നൽകാനുള്ളത് 225 കോടി


കോ​​ഴി​​ക്കോ​​ട്: വി​വി​ധ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ഇ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള​ത് 225 കോ​ടി. കാ​രു​ണ്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട്, ആ​രോ​ഗ്യ കി​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ഇ​ന​ത്തി​ലാ​ണ് ഇ​ത്ര​യും പ​ണം ല​ഭി​ക്കാ​നു​ള്ള​ത്.

കാ​രു​ണ്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മാ​ത്രം 159 കോ​ടി ല​ഭി​ക്കാ​നു​ണ്ട്. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​രു​ന്ന് വി​ത​ര​ണ​ക്കാ​ർ​ക്കു​ള്ള പ​ണം, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം മു​ട​ങ്ങി.

ന്യാ​യ​വി​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലേ​ക്ക് മ​രു​ന്ന്, സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ​ക്കു​ള്ള കു​ടി​ശ്ശി​ക 80 കോ​ടി പി​ന്നി​ട്ടു. 2024 ഏ​പ്രി​ൽ മു​ത​ൽ പ​ണം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ 10 മു​ത​ൽ വി​ത​ര​ണം നി​ർ​ത്തി​വെ​ക്കു​മെ​ന്ന് കാ​ണി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും മ​ന്ത്രി​മാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഓ​​ൾ കേ​​ര​​ള കെ​​മി​​സ്റ്റ് ആ​​ൻ​​ഡ് ഡ്ര​​ഗി​​സ്റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ.

ആ​​രോ​​ഗ്യ വി​​ഭാ​​ഗം പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട്, ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്, മ​ന്ത്രി​മാ​രാ​യ വീ​ണ ജോ​ർ​ജ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സ്ഥ​ലം എം.​എ​ൽ.​എ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എം.​​കെ. രാ​​ഘ​​വ​​ൻ എം.​​പി എ​ന്നി​വ​ർ​ക്ക് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​സോ​സി​യേ​ഷ​ൻ ക​ത്ത് ന​ൽ​കി​യി​രു​ന്നു.

പ​രി​ഹ​രി​ക്കാം, ഇ​ട​പെ​ടാം എ​ന്ന മ​റു​പ​ടി ല​ഭി​ച്ചു എ​ന്ന​ല്ലാ​തെ ഇ​ട​പെ​ട​ലൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വി​ത​ര​ണ​ക്കാ​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​റി​ൽ​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തു​മൂ​ലം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം അ​ട​ക്കം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി കൂ​ടു​ത​ൽ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഒ.​പി ടി​ക്ക​റ്റി​ന് ഫീ​സ് ഈ​ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ജി.​എ​സ്.​ടി അ​ട​ക്കാ​ൻ പോ​ലും ലോ​ണെ​ടു​ക്ക​ണം– വി​ത​ര​ണ​ക്കാ​ർ

മൂ​​ന്നു മാ​​സ​​ത്തി​​ന​​കം കു​​ടി​​ശ്ശി​​ക ന​​ൽ​​കു​​മെ​​ന്നാ​​ണ് മ​രു​ന്ന്-​സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ വി​​ത​​ര​​ണ​​ക്കാ​​രും ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി​​യും ത​​മ്മി​​ലു​​ള്ള ക​​രാ​​ർ. എ​​ന്നാ​​ൽ, ഒ​​മ്പ​​തു മാ​​സ​​ത്തി​​ല​​ധി​​ക​​മാ​​യി പ​​ണം കു​​ടി​​ശ്ശി​​ക​​യാ​​ണ്. ലോ​ണെ​ടു​ത്താ​ണ് വി​ത​ര​ണ​ക്കാ​ർ മ​രു​ന്നും ഉ​പ​ക​ര​ണ​വും ന​ൽ​കു​ന്ന​ത്. കു​​ടി​​ശ്ശി​​ക കു​​ന്നു​​കൂ​​ടു​​ന്ന​​തു​​മൂ​​ലം ലോ​ൺ അ​ട​വ് അ​ട​ക്കം മു​ട​ങ്ങി ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി‍യി​​ലാ​​ണ് ത​ങ്ങ​ളെ​ന്ന് വി​​ത​​ര​​ണ​​ക്കാ​​ർ പ​റ​ഞ്ഞു.

മ​​രു​​ന്നി​​ന് ക​​മ്പ​​നി​​ക​​ൾ​​ക്ക് പ​​ണം ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് ചെ​​റു​​കി​​ട വി​​ത​​ര​​ണ​​ക്കാ​​രെ​​ന്നും അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കുമാ​ർ, സി​റി​യ​ക് മാ​ത്യു, സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ടി​ശ്ശി​ക ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ജി.​എ​സ്.​ടി കൃ​ത്യ​മാ​യി അ​ട​ക്ക​ണം. 90 ശ​ത​മാ​നം മ​രു​ന്നു​ക​ൾ​ക്കും 12 ശ​ത​മാ​ന​മാ​ണ് ജി.​എ​സ്.​ടി. ഇ​ത​ട​ക്കാ​ൻ ത​ന്നെ ലോ​ണെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും മ​രു​ന്ന് വി​ത​ര​ണ​ക്കാ​ർ പ​റ​യു​ന്നു.

ഇ​​ക്ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ കു​​ടി​​ശ്ശി​​ക​​യെ​​ത്തു​​ട​​ർ​​ന്ന് ക​​മ്പ​​നി​​ക​​ൾ മ​​രു​​ന്ന്, ഉ​​പ​​ക​​ര​​ണ വി​​ത​​ര​​ണം നി​​ർ​​ത്തി​​വെ​​ച്ച​​ത് മ​​രു​​ന്ന് ക്ഷാ​​മ​​ത്തി​​നും സ​​ർ​​ജ​​റി​​ക​​ൾ മു​​ട​​ങ്ങാ​​നും ഇ​​ട​​യാ​​ക്കി​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി ന​​ട​​ത്തു​​ന്ന ന്യാ​​യ​​വി​​ല മെ​​ഡി​​ക്ക​​ൽ ഷോ​​പ് അ​​ട​​ച്ചി​​ടു​​ന്ന​​തു​​വ​​രെ കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​യി​രു​ന്നു.


Reporter
the authorReporter

Leave a Reply