വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കൽ പറമ്പിൽ വെങ്ങളാകണ്ടി അബ്ദുൽ അസീസിനെയാണ് (46) വടകര നാർകോട്ടിക് സ്പെഷൽ കോടതി ജഡ്ജി വി.ജി. ബിജു വിട്ടയച്ചത്.
2017 ജൂൺ ഒന്നിന് വൈകീട്ട് നാലിന് ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടറും സംഘവും അബ്ദുൽ അസീസിന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയ മൂന്നു കഞ്ചാവു ചെടികൾ പിഴുതെടുത്തു എന്നാണ് കേസ്.
പ്രതിക്കെതിരെയുള്ള കുറ്റം നിയമാനുസ്കൃതം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിധിയിൽ പറയുന്നു. പ്രതിക്കുവേണ്ടി അഡ്വ. പി.പി. സുനിൽ കുമാർ ഹാജരായി.