Thursday, January 23, 2025
Local News

കോഴിക്കോട് ആദ്യ അതിദാരിദ്ര്യമുക്ത കോർപറേഷനാകുന്നു


കോ​ഴി​ക്കോ​ട്: സം​സ്‌​ഥാ​ന​ത്തെ ആ​ദ്യ​ത്തെ അ​തി​ദാ​രി​ദ്ര്യ മു​ക്‌​ത കോ​ർ​പ​റേ​ഷ​നാ​കാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ. 2025 ഒ​ക്ടോ​ബ​റോ​ടെ കോ​ഴി​ക്കോ​ടി​നെ അ​തി​ദാ​രി​ദ്ര്യമു​ക്‌​ത ന​ഗ​ര​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ പ്ര​ത്യേ​ക യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി ഡി​സം​ബ​ർ 19ന് ​ജൂ​ബി​ലി മി​ഷ​ൻ ഹാ​ളി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

പാ​ലി​യേ​റ്റി​വ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​യോ​മി​ത്രം പ​ദ്ധ​തി, വാ​തി​ൽ​പ്പ​ടി സേ​വ​നം എ​ന്നി​വ​യെ​ല്ലാം ഏ​കോ​പി​പ്പി​ച്ച് എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ​ന്ന​ദ്ധ​ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​തി​നാ​യി വേ​ണ്ട​ത്.

ഈ ​കൗ​ൺ​സി​ൽ കാ​ല​യ​ള​വി​ൽ ത​ന്നെ അ​തി​ദ​രി​ദ്ര​രു​ടെ പാ​ർ​പ്പി​ട പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടാ​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ വ്യ​ക്ത‌​മാ​ക്കി. ആ​ശ​വ​ർ​ക്ക​ർ​മാ​രു​ടെ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഒ​ഴി​വു നി​ക​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​ത്തി​ലെ ശൗചാലയങ്ങ​ളു​ടെ പ്ര​ശ്ന‌ം പ​രി​ഹ​രി​ക്കാ​നും സ്‌​ഥി​ര​മാ​യി സെപ്റ്റിക് മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 776 പേ​രാ​ണ് അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 678പേ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി. 55 പേ​ർ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്താ​ണ് ന​ൽ​കു​ന്ന​ത്. 18 പേ​ർ​ക്ക് പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കി. 21 പേ​ർ​ക്ക് ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. 214 പേ​ർ​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കി​യെ​ന്നും ക്ഷേ​മ​കാ​ര്യ സ്‌​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

അ​തു​പോ​ലെ പാ​ലി​യേ​റ്റി​വ് യൂ​നി​റ്റു​ക​ൾ വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ ഇ​പ്പോ​ൾ മൂ​ന്ന് പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ണു​ള്ള​ത്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഇ​തി​ന്‍റെ എ​ണ്ണം 15 ആ​ക്കും. വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ളി​ല്ലാ​ത്ത 254 പേ​രാ​യി​രു​ന്നു ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.ഇ​തി​ൽ 140 പേ​ർ​ക്ക് വീ​ട് ന​ന്നാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്‌​തു കൊ​ടു​ത്തു. 188 പേ​ർ​ക്ക് ലൈ​ഫി​ൽ വീ​ടു കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

31 പേ​രാ​യി​രു​ന്നു വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 16 പേ​ർ​ക്ക് ഉ​പ​ജീ​വ​നം ഉ​ണ്ടാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​തി​രു​ന്ന 52 പേ​രി​ൽ 32 പേ​ർ​ക്കും റേ​ഷ​ൻ​കാ​ർ​ഡ് ല​ഭ്യ​മാ​ക്കി​യ​താ​യും പി.​ദി​വാ​ക​ര​ൻ അ​റി​യി​ച്ചു. സ്‌​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ജ​യ​ശ്രീ, പി.​സി. രാ​ജ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഒ. ​സ​ദാ​ശി​വ​ൻ, കെ.​സി. ശോ​ഭി​ത, കെ. ​മൊ​യ്‌​തീ​ൻ​കോ​യ, ന​വ്യ ഹ​രി​ദാ​സ്, വി.​കെ. മോ​ഹ​ൻ​ദാ​സ്, വി.​പി. മ​നോ​ജ്, കെ.​ടി. സു​ഷാ​ജ്, സി.​എ​സ്. സ​ത്യ​ഭാ​മ, കെ. ​നി​ർ​മ​ല, മ​നോ​ഹ​ര​ൻ മാ​ങ്ങാ​റി​യി​ൽ, എം. ​ബി​ജു​ലാ​ൽ, കെ. ​റം​ല​ത്ത് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.


Reporter
the authorReporter

Leave a Reply