ന്യൂഡൽഹി : രാജ്യത്ത് 70 വയസ്സു കഴിഞ്ഞവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി “വയവന്ദന’യിൽ 25 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 22,000 പേർ ആനുകൂല്യങ്ങൾ കൈപ്പറ്റിത്തുടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വരുമാനപരിധിയില്ലാതെ ചികിത്സാസഹായം ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്.