കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. വർഗീയതയെയും ഭീകരവാദത്തെയും അഗ്നിക്കിരയാക്കി അതിൽ നിന്നും ജനാധിപത്യത്തിന്റെ വെള്ളരിപ്രാവിനെ പറത്തിയാണ് ശ്രീജിത്ത് വിയ്യൂർ മാന്ത്രിക വിദ്യ അവതരിപ്പിച്ചത്.
കെ.ഇ. എൻ കുഞ്ഞഹമ്മദ്, പ്രശസ്ത സംവിധായകൻ എം. മോഹനന്‍, മിമിക്രി ആർട്ടിസ്റ്റ് ദേവരാജന്‍ എന്നിവർ സംസാരിച്ചു.
അതുൽ നെറുകരയുടെ നാടൻ പാട്ട്, ഫൈസൽ എളേറ്റിലിന്റെ മാപ്പിളപ്പാട്ട്, ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് കമ്മിറ്റി അവതരിപ്പിച്ച സംഗീതശിൽപ്പം, പി ദേവരാജന്റെ കലാപ്രകടനം എന്നിവയുമുണ്ടായിരുന്നു. ചിത്രകാരന്മാരുടെ കൂട്ടായ്‌മയിൽ അഭിലാഷ് തിരുവോത്ത്, അഭി ജെ ദാസ്, ബിനീഷ്, കെ.കെ ഭഗത്ത് എന്നിവർ പങ്കെടുത്തു. വി. വസീഫ് സ്വാഗതം പറഞ്ഞു. പി .ഷിജിത്ത് അധ്യക്ഷനായി. കെ. വി സുമേഷ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർഥ് എന്നിവർ സംസാരിച്ചു. കെ. വി ലേഖ നന്ദി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 20 വരെ 250 കേന്ദ്രങ്ങളിൽ തുടർദിവസങ്ങളിലും പരിപാടികൾ നടക്കും.