Local News

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക്

Nano News

കണ്ണൂര്‍: കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം. കണ്ണൂര്‍ കേളകത്താണ് അപകടമുണ്ടായത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കുണ്ട്. കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സിന്റെ മിനിബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. മലയംപടി S വളവില്‍ നാടക സംഘം സഞ്ചരിച്ച വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു.

മൂന്ന് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റവരെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.


Reporter
the authorReporter

Leave a Reply