Saturday, November 23, 2024
GeneralPolitics

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍


പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം. ഇനി 10 ദിവസം പ്രത്യേക പൂജകള്‍ നടക്കും. നവംബര്‍ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം. 16 രാവിലെ കൊടിയിറങ്ങും. ചടങ്ങുകള്‍ക്ക് സാക്ഷികളാവാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കുട്ടത്തി ലും ഇടത് സ്ഥാനര്‍ത്ഥി ഡോ.സരിനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കൃഷ്ണകുമാറും ഉണ്ടായിരുന്നു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

നവംബര്‍ 13ന് നടത്താനിരുന്ന പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.


Reporter
the authorReporter

Leave a Reply