Politics

നവ്യ ഹരിദാസ് ജയിച്ചാല്‍ കേന്ദ്രമന്ത്രി : വി.കെ.സജീവന്‍

Nano News

തിരുവമ്പാടി: അടുത്ത അഞ്ച് വര്‍ഷവും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് നവ്യഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഡ്വ വി കെ സജീവൻ പറഞ്ഞു.ആനക്കാംപ്പൊയിലിൽ നടന്ന NDA തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലയിലും വികസിക്കുമ്പോൾ വയനാട് എന്ത് കൊണ്ട് പുറകോട്ട് പോയി എന്ന് ചിന്തിക്കണം.വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന് ശേഷം നവ്യഹരിദാസ് കാതലായ വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്.ഇതൊരു സൂചനയായിക്കണ്ട് നവ്യഹരിദാസിനെ വിജയിപ്പിക്കണമെന്നും
വയനാട് മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ച കോൺഗ്രസ്സിനുള്ള തിരിച്ചടി ഉപതിരഞ്ഞെടുപ്പിലൂടെ നല്‍കണമെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂനക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി സജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി എന്‍.പി.രാമദാസ്,നേതാക്കളായ ടി.ശ്രീനിവാസന്‍,അഗസ്റ്റിന്‍ ആനക്കാംപോയില്‍,രമേശ് തൊണ്ടിന്‍മേല്‍,ജയന്‍ ആറുകാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply